ദോഹ: മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുമായുള്ള ഊർജ ബന്ധം കൂടുതൽ ശക്തമാക്കാൻ ഖത്തറും ഇന്ത്യയും തീരുമാനിച്ചു. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തർ ഊർജ സഹമന്ത്രി സഅദ് ബിൻ ശരീദ അൽ കഅബിയും ഇന്ത്യൻ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും ആഗോള ഊർജ വിപണിയെക്കുറിച്ച് ചർച്ച നടത്തി.ഇന്ത്യയുടെ വിശ്വസ്ത ഊർജ പങ്കാളിയായി ഖത്തർ തുടരുമെന്ന് മന്ത്രി അൽ കഅബി ഉറപ്പുനൽകി.ഏപ്രിൽ 8-ന് പ്രഖ്യാപിച്ച വെടിനിർത്തലിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ......
ദോഹ:ഭക്ഷണശീലങ്ങളിൽ ആരോഗ്യകരമായ മാറ്റം ലക്ഷ്യമിട്ട് ഖത്തർ സർക്കാർ പുറപ്പെടുവിച്ച പുതിയ മധുരനികുതി നിയമത്തെ (Law No. 2 of 2026) ആരോഗ്യവിദഗ്ധർ സ്വാഗതം ചെയ്യുന്നു. ......

ദോഹ: 2025-2026 വിന്റർ ക്യാമ്പിംഗ് സീസൺ ഏപ്രിൽ 15-ന് അവസാനിക്കാനിരിക്കെ, ക്യാമ്പ് ഉടമകൾക്ക് തങ്ങളുടെ ഇൻഷുറൻസ് തുക (Insurance Refund) എളുപ്പത്തിൽ തിരികെ ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ 'ബീഅ' (Bee’ah) ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ 'e-services' സെക്ഷനിൽ പ്രവേശിക്കുക.
അതിൽ 'Winter Camp Insurance Refund' സർവീസ് തിരഞ്ഞെടുക്കുക.
നാഷണൽ ഓതന്റിക്കേഷൻ അക്കൗണ്ട് (NAS) ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
'Add Camp Insurance Refund Request' ക്ലിക്ക് ചെയ്ത് 2025 സീസൺ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക.ആപ്പിൽ ലോഗിൻ ചെയ്ത ശേഷം 'Protection and Nature Reserves' എന്ന വിഭാഗത്തിലേക്ക് പോകുക.
അതിൽ 'Winter Camping Services' തിരഞ്ഞെടുക്കുക.
'Refund Insurance Money' ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക.
രണ്ട് രീതികളിലും അപേക്ഷയുടെ പുരോഗതി (Tracking) എപ്പോൾ വേണമെങ്കിലും ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.ക്യാമ്പ് ഏരിയകൾ വൃത്തിയാക്കി, സീസൺ തുടങ്ങുന്ന സമയത്ത് എങ്ങനെയായിരുന്നുവോ അതേ അവസ്ഥയിൽ തന്നെ തിരികെ ഏൽപ്പിക്കണം. ......
ദോഹ: സിവിൽ സർവീസ്-ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോയും കായിക-യുവജന മന്ത്രാലയവും സംയുക്തമായി ഡിജിറ്റൽ പ്ലാറ്റ്ഫോം വികസനത്തിനായി ഐഡിയ ജനറേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഗവൺമെന്റ് ഇനീഷ്യേറ്റീവ് ആക്സിലറേറ്റർ റൗണ്ടുകളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം (Unified Digital Platform) പരിഷ്കരിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
കായിക മേളകൾക്കും യുവജന പരിപാടികൾക്കും വേണ്ടിയുള്ള രജിസ്ട്രേഷൻ, ഫോളോ-അപ്പ് നടപടികൾ കൂടുതൽ ലളിതമാക്കുക.പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർക്ക് തടസ്സമില്ലാത്ത രീതിയിൽ സേവനങ്ങൾ ലഭ്യമാക്കാൻ പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുക.കായിക-യുവജന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെയും വിവിധ കക്ഷികളുടെയും പങ്കാളിത്തം വിപുലപ്പെടുത്താൻ പ്ലാറ്റ്ഫോമിനെ സജ്ജമാക്കുക.
പദ്ധതിയുടെ ആദ്യഘട്ടത്തിലെ കണ്ടെത്തലുകൾ വർക്ക്ഷോപ്പിൽ അവലോകനം ചെയ്തു. ......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മൂന്നംഗ സംഘം പിടിയിൽ. ബക്സർ സ്വദേശി അമൻ തിവാരി എന്നയാളും കൂട്ടാളികളുമാണ് ബീഹാറിൽ അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. 2022 ൽ കൊൽക്കത്ത വിമാനത്താവളം തകർക്കാനും അമൻ തിവാരി പദ്ധതിയിട്ടിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
മോദിയെ കൊലപ്പെടുത്തുന്നതിന് പ്രതിഫലം ആവശ്യപ്പെട്ട് പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ടുണ്ട്. ......
കൊച്ചി, ഏപ്രിൽ 10, 2026: കേരളത്തിലെ പ്രമുഖ ഭക്ഷ്യോൽപ്പന്ന ബ്രാൻഡായ ഡബിൾ ഹോഴ്സ്, തങ്ങളുടെ പ്രധാന ഉപഭോക്തൃ പരിപാടിയായ 'ഗോൾഡൻ ഗെറ്റ്എവേ സീസൺ 3'-ലെ വിജയികളെ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മുൻ പതിപ്പുകളുടെ വിജയത്തിന് പിന്നാലെ എത്തിയ ഈ മൂന്നാം സീസണിലും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിൽ നിന്നും വൻ പങ്കാളിത്തമാണ് ഉണ്ടായത്. ......
തമിഴിൽ എ.എൽ.വിജയ് സംവിധാനംചെയ്ത 'ദൈവത്തിരുമകൾ' എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാര അർജുൻ. 'ആൻ മരിയ കലിപ്പിലാണ്' എന്ന മലയാള സിനിമയിലും സാര അർജുൻ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിന്റെ പ്രൊഫസറും മേധാവിയുമായ ഡോ. സുനിൽ പി എസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസത്തിന്റെ ഗവണിങ് കൗൺസിലിൽ അംഗമായി നിയമിതനായി.
മുംബൈ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം, കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനമാണ്. ......
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ 15-കാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ചിക്കമഗളൂരു ജില്ലയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിനടുത്തുള്ള വ്യൂപോയിന്റ് പരിസരത്ത് നിന്ന് കാണാതായതിനെ തുടർന്ന് മൂന്നുദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ......